തി­​രു­​വ­​ന­​ന്ത­​പു­​രം: ക­​ണ്ണൂ​ര്‍ സ​ര്‍­​വ­​ക­​ലാ​ശാ­​ല പു­​ന​ര്‍­​നി­​യ­​മ­​ന­​ത്തി​ല്‍ അ­​ന­​ധി​കൃ­​ത ഇ­​ട­​പെ­​ട​ല്‍ ന­​ട​ത്തി­​യ ഉ­​ന്ന­​ത­​വി­​ദ്യാ­​ഭ്യാ­​സ­​മ​ന്ത്രി ആ​ര്‍.​ബി­​ന്ദു­​വി­​നെ പു­​റ­​ത്താ­​ക്ക­​ണ­​മെ­​ന്ന് ആ­​വ­​ശ്യ­​പ്പെ­​ട്ട് പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് വി.​ഡി.​സ­​തീ​ശ​ന്‍ മു­​ഖ്യ­​മ­​ന്ത്രി­​ക്ക് ക­​ത്ത് ന​ല്‍­​കി. വി​സി​യു​ടെ പു​ന​ര്‍​നി​യ​മ​ന​ത്തി​ല്‍ മ​ന്ത്രി ഇ­​ട­​പെ­​ട്ടെ­​ന്ന് സു­​പ്രീം​കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ­​ണ് ന­​ട­​പ​ടി.

മ​ന്ത്രി​യു​ടെ അ​ന​ധി​കൃ​ത ഇ​ട​പെ​ട​ല്‍ സ​ത്യ​പ്ര​തി​ജ്ഞാ​ലം​ഘ​ന​വും സ്വ​ജ​ന​പ​ക്ഷ​പാ​ത­​വു­​മാ­​ണെ­​ന്ന് ക­​ത്തി​ല്‍ പ­​റ­​യു​ന്നു. കേ​ര​ള നി​യ​മ​സ​ഭ പാ​സാ­​ക്കി­​യ നി­​യ­​മ­​ത്തി​ല്‍ വി​സി നി​യ​മ​ന​ത്തി​ല്‍ പ്രൊ​ചാ​ന്‍​സ​ല​ര്‍ കൂ​ടി​യാ​യ ഉ​ന്ന​ത വി​ദ്യാ​ഭാ​സ മ​ന്ത്രി​ക്ക് യാ​തൊ​രു അ​ധി​കാ​ര​വും ന​ല്‍​കി​യി­​ട്ടി​ല്ല.

അ​തു​കൊ​ണ്ടു ത​ന്നെ വി​സി നി​യ​മ​ന​ത്തി​ല്‍ ഉ​ന്ന​തവി​ദ്യാ​ഭാ​ മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ല്‍ നി​യ​മ വ്യ​വ​സ്ഥ​യോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. ഒ​രു മ​ന്ത്രി നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വെ​ന്ന് പ​ര​മോ​ന്ന​ത നീ​തി​പീ​ഠം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ­​ത്തി​ല്‍ ഉ​ന്ന​ത വി​ദ്യാ​ഭാ​സ മ​ന്ത്രി ആ​ര്‍.ബി​ന്ദു​വി​ന് ത​ല്‍​സ്ഥാ​ന​ത്തു തു​ട​രാ​നു​ള്ള അ​ര്‍​ഹ​ത ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

ഈ ​അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ ബി​ന്ദു​വി​നെ മ​ന്ത്രി​സ​ഭ​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കാ​ന്‍ മു​ഖ്യ­​മ​ന്ത്രി ത­​യാ­​റാ­​ക­​ണ­​മെ​ന്നും ക­​ത്തി​ല്‍ പ­​റ­​യു​ന്നു.