പാ​ല​ക്കാ​ട്: കോ​ട്ടാ​യി​യി​ല്‍ അ​മ്മ​യും മ​ക​നും മ​രി​ച്ച നി​ല​യി​ല്‍. കോ​ട്ടാ​യി സ്വ​ദേ​ശി ചി​ന്ന, മ​ക​ന്‍ ഗു​രു​വാ​യൂ​ര​പ്പ​ന്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

രോ​ഗ​ബാ​ധി​ത​യാ​യ അ​മ്മ മ​രി​ച്ച​ത​റി​ഞ്ഞ​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ല്‍ മ​ക​ന്‍ ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് നി​ഗ​മ​നം.

പു​ല​ര്‍​ച്ചെ ആ​റോ​ടെ​യാ​ണ് വീ​ടി​ന് സ​മീ​പ​മു​ള്ള പ​റ​മ്പി​ല്‍ ഗു​രു​വാ​യൂ​ര​പ്പ​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ നാ​ട്ടു​കാ​ര്‍ ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട് വീ​ട്ടി​ലെ​ത്തി നോ​ക്കി​യ​പ്പോ​ള്‍ ചി​ന്ന​യെ കി​ട​ക്ക​യി​ല്‍ മ​രി​ച്ച നി​ല​യി​ലും ക​ണ്ടെ​ത്തി.

ഒ​രാ​ഴ്ച​യാ​യി ചി​ന്ന പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​വ​രു​ടെ മ​ര​ണ​ത്തി​ല്‍ അ​സ്വാ​ഭാ​വി​ക​ത​യൊ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.