കോ​ഴി​ക്കോ​ട്: ചൂ​ണ്ട​യി​ടു​ന്ന​തി​നി​ടെ ക​നോ​ലി ക​നാ​ലി​ല്‍ വീ​ണ് യു​വാ​വ് മ​രി​ച്ചു. കു​ന്ദ​മം​ഗ​ലം പ​ത്താം​മൈ​ല്‍ സ്വ​ദേ​ശി പ്ര​വീ​ണ്‍​ദാ​സാ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് ക​മ്മി​ഷ​ണ​ര്‍ ഓ​ഫീ​സി​ലെ ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച രാ​ത്രി 7.30 ന് ​സ​രോ​വ​രം പാ​ര്‍​ക്കി​നോ​ട് ചേ​ര്‍​ന്നാ​യി​രു​ന്നു സം​ഭ​വം. വൈ​കൂ​ന്നേ​രം മീ​ന്‍ പി​ടി​ക്കാ​നെ​ത്തി​യ പ്ര​വീ​ണ്‍​ദാ​സ് ചൂ​ണ്ട​യി​ടു​ന്ന​തി​നി​ടെ ഉ​റ​ങ്ങി അ​ബ​ദ്ധ​ത്തി​ല്‍ ക​നാ​ലി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ര്‍ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ചെ​ളി​യി​ല്‍ നി​ന്നും പു​റ​ത്തെ​ത്തി​ക്കാ​നാ​യി​ല്ല.

ഇ​തോ​ടെ​ അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യു​ടെ സ​ഹാ​യം തേ​ടി. ര​ണ്ട് മ​ണി​ക്കൂ​റി​ന് ശേ​ഷം 9.30 ഓ​ടെ​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.