വ​ട​ക​ര: സ്‌​കൂ​ട്ട​റി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഇ​ടി​ച്ച് തെ​റി​ച്ചു വീ​ണ വീ​ട്ട​മ്മ ബ​സി​ന് അ​ടി​യി​ല്‍​പ്പെ​ട്ട് മ​രി​ച്ചു. വ​ട​ക​ര ദേ​ശീ​യ​പാ​ത​യി​ല്‍ അ​ട​ക്കാ​തെ​രു പ​ര​വ​ന്ത​ല റോ​ഡ് ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം.

പോ​റോ​ട് ഗേ​റ്റ് എ​ട​മാ​ത്തി​ല്‍ പ്ര​ഭ​യാ​ണ് ആ​ണ് മ​രി​ച്ച​ത്. മ​ക​ന്റെ ഭാ​ര്യ ശ്രീ​ക​ല​യെ പ​രു​ക്കു​ക​ളോ​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

പു​ത്തൂ​രി​ലെ മ​ര​ണ വീ​ട്ടി​ലേ​ക്ക് സ്‌​കൂ​ട്ട​റി​ല്‍ പോ​കു​ക​യാ​യി​രു​ന്നു പ്ര​ഭ​യും ശ്രീ​ക​ല​യും. പി​ന്നി​ല്‍​നി​ന്ന് എ​ത്തി​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഓ​വ​ര്‍​ടേ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ സ്‌​കൂ​ട്ട​റി​ന്‍റെ ക​ണ്ണാ​ടി​യി​ല്‍ ത​ട്ടി​യ​താ​യി ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു.

സ്‌​കൂ​ട്ട​ര്‍ റോ​ഡ​രി​കി​ലേ​ക്ക് മ​റി​ഞ്ഞു വീ​ണു. പ്ര​ഭ എ​തി​ര്‍ വ​ശ​ത്തേ​ക്ക് വീ​ഴു​ക​യും ബ​സി​ന് അ​ടി​യി​ല്‍​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.