പാ​രീ​സ്: 2024 പാ​രീ​സ് ഒ​ളി​ന്പി​ക്സി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ തു​ട​ങ്ങി.​ സെ​ൻ ന​ദി​ക്ക​ര​യി​ൽ താ​ര​ങ്ങ​ളു​ടെ മാ​ർ​ച്ച് പാ​സ്റ്റ് ആ​രം​ഭി​ച്ചു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ 78 താ​ര​ങ്ങ​ള്‍ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ക്കും.

ടെ​ന്നി​സ് താ​രം എ. ​ശ​ര​ത് ക​മ​ലും ബാ​ഡ്മി​ന്‍റ​ൺ താ​രം പി.​വി. സി​ന്ധു​വും ദേ​ശീ​യ പ​താ​ക​യേ​ന്തും. ആ​കെ 117 താ​ര​ങ്ങ​ളാ​ണ് ഇ​ന്ത്യ​യ്ക്കാ​യി ഒ​ളി​ന്പി​ക്സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. നാ​ളെ​ത്തെ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്നി​ല്ല.

മാ​ർ​ച്ച് പാ​സ്റ്റി​ൽ ഒ​ന്നാ​മ​താ​യി ഗ്രീ​സും ര​ണ്ടാ​മ​താ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക​യും അ​ണി​നി​ര​ന്നു. 64-ാം രാ​ജ്യ​മാ​യാ​ണ് ഇ​ന്ത്യ മാ​ർ​ച്ച് പാ​സ്റ്റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. സെ​ൻ ന​ദി​യി​ലൂ​ടെ 80 ബോ​ട്ടു​ക​ളി​ലാ​യി​ട്ടാ​ണ് കാ​യി​ക താ​ര​ങ്ങ​ളു​ടെ മാ​ർ​ച്ച്പാ​സ്റ്റ്.

ഐ​ഫ​ൽ ട​വ​റി​നു മു​ന്നി​ൽ സെ​ൻ ന​ദി​ക്ക​ര​യി​ലു​ള്ള ട്രൊ​ക്കാ​ദി​റോ ഗാ​ർ​ഡ​നി​ൽ മാ​ർ​ച്ച് പാ​സ്റ്റ് അ​വ​സാ​നി​ക്കും. തു​ട​ർ​ന്ന് ഒ​ളി​ന്പി​ക് ദീ​പം തെ​ളി​ക്കും.