ല​ക്നോ: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യ്‌​ക്കെ​തി​രേ ആ​ക്ഷേ​പ​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ന​ൽ​കി​യ മാ​ന​ന​ഷ്ട​ക്കേ​സി​ൽ രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് യു​പി​യി​ലെ സു​ൽ​ത്താ​ൻ​പു​ർ കോ​ട​തി​യി​ൽ ഇ​ന്ന് ഹാ​ജ​രാ​കും.

കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ രാ​ഹു​ല്‍ ല​ക്നോ​യി​ലെ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ന​കം 12 ത​വ​ണ ഹി​യ​റിം​ഗു​ക​ൾ ന​ഷ്‌​ട​പ്പെ​ടു​ത്തി​യ​തി​നാ​ൽ മൊ​ഴി​യെ​ടു​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് കോ​ട​തി രാ​ഹു​ലി​നെ അ​റി​യി​ച്ചി​രു​ന്നു.

2018ൽ ​ബം​ഗ​ളൂ​രു​വി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ അ​മി​ത് ഷാ​യെ കൊ​ല​ക്കേ​സ് പ്ര​തി എ​ന്ന് വി​ളി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ബി​ജെ​പി പ്രാ​ദേ​ശി​ക നേ​താ​വ് വി​ജ​യ് മി​ശ്ര​യാ​ണ് രാ​ഹു​ലി​നെ​തി​രേ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ല്‍ ചെ​യ്ത​ത്.