കൊ​ല്ലം: എ​സ്ഐ​യു​ടെ വീ​ട്ടി​ൽനിന്നും ബൈ​ക്ക് മോ​ഷ്ടി​ച്ച ക​ള്ള​ൻ പി​ടി​യി​ൽ. കി​ളി​മാ​നൂ​ർ സ്വ​ദേ​ശി ത​ട്ട​ത്തു​മ​ല സു​ജി​ൻ(27) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ട​യ്ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ ജ​ഹാം​ഗീ​റി​ന്‍റെ ക​ല​യ​പു​ര​ത്തെ വീ​ട്ടി​ൽ നി​ന്നാ​ണ് ബൈ​ക്ക് മോ​ഷ​ണം പോ​യ​ത്.

ജൂ​ലൈ 19ന് ​രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. എ​സ്ഐ ജ​ഹാം​ഗീ​ർ ത​ന്‍റെ അ​മ്മ​യു​മാ​യി അ​ഞ്ച​ലി​ലെ ആ​ശു​പ​ത്രി​യി​ൽ പോ​യി​രു​ന്ന സ​മ​യ​ത്താ​യി​രു​ന്നു മോ​ഷ​ണം ന​ട​ന്ന​ത്. വീ​ട്ടി​ൽ തി​രി​കെ എ​ത്തി​യ​പ്പോ​ഴാ​ണ് ബൈ​ക്ക് ന​ഷ്ട​പ്പെ​ട്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ​ത്.

പി​ന്നാ​ലെ ചി​ത​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽ എ​ത്തി​യ ര​ണ്ട് പേ​രാ​ണ് ബൈ​ക്ക് മോ​ഷ്ടി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​യി. പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സു​ജി​ൻ പി​ടി​യി​ലാ​യ​ത്.