കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ നാ​ദി​യ ജി​ല്ല​യി​ൽ വ്യ​വ​സാ​യി​യേ​യും ഡ്രൈ​വ​റെ​യും കു​ത്തേ​റ്റു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. റാ​ണാ​ഘ​ട്ടി​ൽ വ്യാ​ഴാ​ഴ്ച ന​ട​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

വ്യ​വ​സാ​യി സു​മ​ൻ ച​ക്ര​വ​ർ​ത്തി​യു​ടെ​യും ഡ്രൈ​വ​റു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ ഒ​ന്നി​ല​ധി​കം കു​ത്തു​ക​ൾ ഏ​റ്റി​ട്ടു​ണ്ടെ​ന്നും നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ൽ നി​ന്നു​മാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം സു​മ​ൻ ച​ക്ര​വ​ർ​ത്തി​യെ കാ​ണാ​ൻ ഒ​രാ​ൾ എ​ത്തി​യി​രു​ന്ന​താ​യും അ​തി​നു​ശേ​ഷം ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു എ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി.