കോ​ട്ട​യം: വീ​ട്ടു​മു​റ്റ​ത്ത് ക​ഞ്ചാ​വ് കൃ​ഷി ന​ട​ത്തി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. വെ​ച്ചൂ​ർ സ്വ​ദേ​ശി പി. ​ബി​പി​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്.

ബി​ബി​ന്‍റ വീ​ട്ടു​മു​റ്റ​ത്ത് നി​ന്നും 64 സെ​ന്‍റീ​മീ​റ്റ​ർ മു​ത​ൽ 90 സെ​ന്‍റീ​മീ​റ്റ​ർ വ​രെ​യു​ള്ള നാ​ല് ക​ഞ്ചാ​വ് ചെ​ടി​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ൾ വീ​ട്ടി​ൽ ക​ഞ്ചാ​വ് ചെ​ടി​ക​ൾ ന​ട്ട് വ​ള​ര്‍​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്ത​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

വൈ​ക്കം എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.