പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട്ട് സ്കൂ​ൾ വാ​ഹ​നം ഇ​ടി​ച്ച് യു​കെ​ജി വി​ദ്യാ​ർ​ഥി​നി മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ്കൂ​ൾ ബ​സി​ന്‍റെ ഡ്രൈ​വ​ർ പി​ടി​യി​ൽ. തെ​ങ്കര ​സ്വ​ദേ​ശി അ​ലി അ​ക്ബ​റി​നെ​യാ​ണ് മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

നെ​ല്ലി​പ്പു​ഴ ഡി​എ​ച്ച്എ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി ഹി​ബ​യാ​ണ് മ​രി​ച്ച​ത്. സ്കൂ​ളി​ൽ നി​ന്നും വ​ന്നി​റ​ങ്ങി​യ അ​തേ ബ​സ് കു​ട്ടി​യെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ന് മു​ന്നി​ലൂ​ടെ കുട്ടി നടന്ന് പോകുന്നതിനിടെയായിരുന്നു അപകടം.