ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ഷി​രൂ​രി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ മ​ല​യാ​ളി ഡ്രൈ​വ​ർ‌ അ​ര്‍​ജു​നാ​യി ഐ​ബോ​ഡ് ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പു​ഴ​യി​ൽ ലോ​ഹ​സാ​ന്നി​ധ്യം ഉ​റ​പ്പി​ച്ചു.

മൂ​ന്നാം​ഘ​ട്ട നി​ർ​ണാ​യ​ക പ​രി​ശോ​ധ​ന​യി​ലാ​ണ് വെ​ള്ള​ത്തി​ന​ടി​യി​ൽ ലോ​ഹ സാ​ന്നി​ധ്യം ഉ​റ​പ്പി​ച്ച​ത്. ല​ഭി​ച്ച സി​ഗ്ന​ലു​ക​ളി​ൽ നി​ന്ന് ലോ​റി​യു​ടെ ക്യാ​ബി​ൻ എ​വി​ടെ​യെ​ന്ന് തി​രി​ച്ച​റി​യാ​ൻ സാ​ധി​ച്ചി​ല്ല. ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

പു​ഴ​യ്ക്ക​ടി​യി​ലെ ട്ര​ക്കി​ന്‍റെ കി​ട​പ്പും സ്ഥാ​ന​വും ഐ​ബോ​ഡ് ഡ്രോ​ൺ പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. എ​ന്നാ​ല്‍ മ​നു​ഷ്യ​സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​ന്‍ ഡ്രോ​ണ്‍ പ​രി​ശോ​ധ​ന​യി​ല്‍ ക​ഴി​ഞ്ഞേ​ക്കി​ല്ലെ​ന്ന് നാ​വി​ക​സേ​ന പ​റ​യു​ന്നു.

പു​ഴ​യി​ലെ ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്ക് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ക​ടു​ത്ത വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്നു​ണ്ട്. നാ​വി​ക​സേ​ന​യു​ടെ മു​ങ്ങ​ല്‍ വി​ദ​ഗ്ധ​ര്‍​ക്ക് പു​ഴ​യു​ടെ അ​ടി​ത്ത​ട്ടി​ലേ​ക്ക് ഇ​റ​ങ്ങാ​നാ​യി​ല്ല. ഇ​തോ​ടെ നി​ല​വി​ല്‍ പു​ഴ​യി​ല്‍ ഇ​റ​ങ്ങാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​മെ​ന്ന് നാ​വി​ക​സേ​ന ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്.