ബം​ഗ​ളൂ​രു: ഷി​രൂ​രി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ അ​ർ​ജു​നാ​യു​ള്ള നി​ർ​ണാ​യ​ക തി​ര​ച്ചി​ലി​ന് ത​ട​സ​മാ​യി ഗം​ഗാ​വാ​ലി പു​ഴ​യി​ലെ ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്ക്. നാ​വി​ക സേ​ന​യു​ടെ മു​ങ്ങ​ല്‍ വി​ദ​ഗ്ധ​ര്‍​ക്ക് പു​ഴ​യു​ടെ അ​ടി​ത്ത​ട്ടി​ലേ​ക്ക് ഇ​റ​ങ്ങാ​നാ​യി​ല്ല.

ട്ര​ക്കി‌​ന്‍റെ സ്ഥാ​നം കൃ​ത്യ​മാ​യി നി​ര്‍​ണ​യി​ച്ച് ഡി​ങ്കി ബോ​ട്ടു​ക​ള്‍ നി​ര്‍​ത്താ​നും ദൗ​ത്യ​സം​ഘ​ത്തി​ന് ക​ഴി​ഞ്ഞി​ല്ല. ട്ര​ക്കി‌​ല്‍ ഘ​ടി​പ്പി​ക്കാ​നു​ള്ള സ്റ്റീ​ല്‍ ഹു​ക്കു​ക​ള്‍ പു​ഴ​യു​ടെ അ​ടി​ത്ത​ട്ടി​ലെ​ത്തി​ക്കാ​ന്‍ പോ​ലും സാ​ധി​ക്കു​ന്നി​ല്ല.

ഇ​തോ​ടെ നി​ല​വി​ല്‍ പു​ഴ​യി​ല്‍ ഇ​റ​ങ്ങാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​മെ​ന്ന് നാ​വി​ക​സേ​ന ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ അ​റി​യി​ച്ചു. ട്ര​ക്കി​ന്‍റെ സ്ഥാ​നം നി​ര്‍​ണ​യി​ക്കാ​ന്‍ അ​ത്യാ​ധു​നി​ക ഐ​ബോ​ഡ് ഡ്രോ​ണ്‍ സം​വി​ധാ​ന​ത്തെ ആ​ശ്ര​യി​ക്കാ​നാ​ണ് തീ​രു​മാ​നം.

ത​ല​കീ​ഴാ​യി കി​ട​ക്കു​ന്ന ലോ​റി​യു​ടെ കാ​ബി​നി​ൽ അ​ർ​ജു​നു​ണ്ടോ​യെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​തി​നു ശേ​ഷ​മാ​ണ് ലോ​റി പൊ​ക്കി​യെ​ടു​ക്കു​ക.