ബം​ഗു​ളൂ​രു: ഷി​രൂ​രി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ അ​ർ​ജു​നെ ക​ണ്ടെ​ത്താ​നു​ള്ള ര​ക്ഷാ​ദൗ​ത്യ​ങ്ങ​ൾ​ക്കാ​യി സൈ​ന്യം എ​ത്തി. ബെ​ല​ഗാ​വി​യി​ൽ നി​ന്നും 40 അം​ഗ സൈ​നി​ക സം​ഘ​മാ​ണ് ഷി​രൂ​രി​ൽ എ​ത്തി​യ​ത്.

എ​ൻ​ഡി​ആ​ർ​എ​ഫു​മാ​യി സൈ​ന്യം ച​ർ​ച്ച ന​ട​ത്തും. കേ​ര​ള-​ക​ർ​ണാ​ട​ക ഏ​രി​യ ക​മാ​ൻ​ഡ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കു​ക. മ​ണ്ണി​ന്‍റെ ഘ​ട​ന, കാ​ലാ​വ​സ്ഥ, മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത എ​ന്നി​വ​യും സൈ​ന്യം പ​രി​ശോ​ധി​ക്കും.

എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റാ​ണ് സൈ​ന്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത്.

അ​തേ​സ​മ​യം ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ഇ​ന്ന് അ​പ​ക​ട​സ്ഥ​ലം സ​ന്ദ​ർ​ശി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ഓ​ടെ സി​ദ്ധ​രാ​മ​യ്യ അ​പ​ക​സ്ഥ​ല​ത്ത് എ​ത്തു​മെ​ന്ന് അ​ങ്കോ​ല എം​എ​ൽ​എ അ​റി​യി​ച്ചു.