നെ​ടു​മ​ങ്ങാ​ട്: ര​ണ്ട​ര വ​യ​സു​കാ​ര​ൻ ശ്വാ​സ​ത​ട​​സത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. നെ​ടു​മ​ങ്ങാ​ട് കു​ശ​ർ​ക്കോ​ട് പാ​ള​യ​ത്തി​ൻ മു​ക​ൾ പു​ന​ര​ധി​വാ​സ കോ​ള​നി​യി​ൽ സു​ഖി​ലി​ന്‍റെ​യും സ​ന്ധ്യ​യു​ടെ​യും മ​ക​ൻ സൂ​ര്യ​യാ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ മൂ​ന്ന് ആ​ഴ്ച​യോ​ള​മാ​യി കു​ഞ്ഞി​ന് ശാ​രീ​രി​കാസ്വാ​സ്ഥ്യം ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ തേ​ടി​യി​രു​ന്നു. തു​ട​ർ​ന്ന് ശ്വാ​സ​ത​ട​സ​മു​ണ്ടാ​യ​തോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​തി​യി​ലും അ​വി​ടു​ന്ന് എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലും എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ​വ​ച്ചാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.