ന്യൂ​ഡ​ല്‍​ഹി: ക​ഴി​ഞ്ഞ ഏ​ഴ് വ​ര്‍​ഷ​ത്തി​നി​ടെ റെയിൽവേ സ്റ്റേ​ഷ​നു​ക​ളി​ലേ​യും ട്രെ​യി​നു​ക​ളി​ലേ​യും അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ നി​ന്ന് 84000 ത്തി​ല​ധി​കം കു​ട്ടി​ക​ളെ​യാ​ണ് റെ​യി​ല്‍​വെ പോ​ലീ​സ് ര​ക്ഷി​ച്ച​ത്.

വീ​ടു​വി​ട്ട് വ​ന്ന കു​ട്ടി​ക​ളാ​ണ് ഇ​തി​ല്‍ അ​ധി​ക​വും. സ്‌​റ്റേ​ഷ​നു​ക​ളി​ലും ട്രെ​യി​നു​ക​ളി​ലും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​വ​രും ര​ക്ഷപെട്ട​വ​രുടെ കൂട്ടത്തിലുണ്ട്.

2024ലെ ​ആ​ദ്യ അ​ഞ്ചു​മാ​സ​ത്തി​ല്‍ ആ​ര്‍​പി​എ​ഫ് ര​ക്ഷി​ച്ച​ത് 4,607 കു​ട്ടി​ക​ളെ​യാ​ണ്. ഇ​തി​ല്‍ കൂ​ടു​ത​ല്‍ പേ​രും വീ​ട് വി​ട്ട് വ​ന്ന​വ​രാ​ണ്.

ആ​ര്‍​പി​എ​ഫി​ന്‍റെ നാ​ന്‍​ഹെ ഫ​രി​ഷ്ടെ മി​ഷ​ന്‍റെ ഭാ​ഗ​മാ​യാ​ണ് കു​ട്ടി​ക​ളെ ര​ക്ഷി​ച്ച​ത്. അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ അ​ക​പ്പെ​ടു​ന്ന കു​ട്ടി​ക​ളെ സു​ര​ക്ഷി​ത​രാ​ക്കു​ക​യെ​ന്ന​താ​ണ് പ്ര​ധാ​ന ല​ക്ഷ്യം.