പാ​ല​ക്കാ​ട്: ചി​റ്റൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ യു​വ​തി​ക്ക് പാ​മ്പു​ക​ടി​യേ​റ്റി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​കെ.ജെ.​റീ​ന. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ പാ​മ്പു​ക​ടി ഏ​റ്റി​ല്ലെ​ന്നു ബോ​ധ്യ​മാ​യ​താ​യും യു​വ​തി​യെ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്ത ന​ട​പ​ടി ഉ​ചി​ത​മാ​യി​ല്ലെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ പ​റ​ഞ്ഞു.

ഡോ​ക്ട​ർ പ​രി​ശോ​ധി​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ ക​ടി​യു​ടെ പാ​ടൊ​ന്നും ക​ണ്ടി​ല്ല. പി​ടി​കൂ​ടി​യ പാ​ന്പി​ന് വി​ഷ​മി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. ചി​റ്റൂ​ർ ആ​ശു​പ​ത്രി​യി​ൽ ആ​ന്‍റി സ്നേ​ക് വെ​നം ഉ​ണ്ടാ​യി​രു​ന്നു. ആ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​രെ പു​റ​ത്തേ​ക്ക് വി​ട​ണ്ട സാ​ഹ​ച​ര്യ​മി​ല്ലാ​യി​രു​ന്നു​വെ​ന്നും ഡോ. ​കെ.ജെ.​റീ​ന പ​റ​ഞ്ഞു.

ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് പാ​ല​ക്കാ​ട് പു​തു​ന​ഗ​രം ക​രി​പ്പോ​ട് സ്വ​ദേ​ശി​നി ഗാ​യ​ത്രി​യെ ചി​റ്റൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ വ​ച്ച് പാ​മ്പു​ക​ടി​ച്ച​താ​യി പ​രാ​തി ഉ​യ​ര്‍​ന്ന​ത്. യു​വ​തി​യെ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.