തൃ​ശൂ​ർ: അ​ന്ത​രി​ച്ച എ​ഴു​ത്തു​കാ​രി ഗീ​ത ഹി​ര​ണ്യ​ന്‍റെ ഭ​ർ​ത്താ​വും ക​വി​യും നി​രൂ​പ​ക​നും അ​ധ്യാ​പ​ക​നു​മാ​യ കെ.​കെ. ഹി​ര​ണ്യ​ൻ (70) അ​ന്ത​രി​ച്ചു. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്നു മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​ന്ത്യം.

മൃ​ത​ദേ​ഹം പ​തി​നൊ​ന്ന​ര മു​ത​ൽ തൃ​ശൂ​ർ സാ​ഹി​ത്യ അ​ക്കാ​ദ​മി ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും. സം​സ്കാ​രം ഉ​ച്ച​യ്ക്ക് മൂ​ന്നു മ​ണി​ക്ക് അ​മ്മാ​ട​ത്തെ ത​റ​വാ​ട്ടു വ​ള​പ്പി​ൽ. പാ​റ​ളം പാ​ർ​പ്പ​ക്ക​ട​വ് റോ​ഡി​ൽ ക​ട​വ​ത്ത് ഉ​ള്ള​ന്നൂ​ർ മ​ന പ​രേ​ത​നാ​യ കു​ഞ്ഞു​ണ്ണി ന​ന്പൂ​തി​രി​യു​ടെ മ​ക​നാ​ണ്.

തൃ​ശൂ​ർ ഗ​വ.​കോ​ള​ജി​ൽ പ്രി​ൻ​സി​പ്പ​ലാ​യി​രി​ക്കെ​യാ​ണ് സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ച്ച​ത്. അ​മ്മാ​ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്കൂ​ളി​ലും തൃ​ശൂ​ർ കേ​ര​ള​വ​ർ​മ​യി​ലും കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സി​ലും മ​റ്റു​മാ​യാ​ണ് വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ​ത്. കേ​ര​ള​ത്തി​ലെ വി​വി​ധ കോ​ളേ​ജു​ക​ളി​ൽ മ​ല​യാ​ളം അ​ധ്യാ​പ​ക​നാ​യി​രു​ന്നു. മ​ക്ക​ൾ: ഉ​മ, അ​ന​ന്ത​കൃ​ഷ്ണ​ൻ.