പാ​ല​ക്കാ​ട്: വ​യ​നാ​ട് പു​ൽ​പ്പ​ള്ളി​യി​ൽ പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ക​മ്പി​യി​ൽ നി​ന്നു ഷോ​ക്കേ​റ്റു മ​രി​ച്ച യു​വാ​വി​ന്‍റെ കു​ടും​ബ​ത്തി​ന് പ​ത്ത് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചെ​ന്ന് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി. ആ​ദ്യ​ഗ​ഡു​വാ​യി അ​ഞ്ച് ല​ക്ഷം ഉ​ട​ൻ ന​ൽ​കും. രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യാ​ൽ ര​ണ്ടാം ഗ​ഡു​വും കൈ​മാ​റു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

പു​ൽ​പ്പ​ള്ളി ചീ​യ​മ്പം 73 കോ​ള​നി​യി​ലെ സു​ധ​ൻ (32) ആ​ണ് ചൊ​വ്വാ​ഴ്ച ഷോ​ക്കേ​റ്റു മ​രി​ച്ച​ത്. നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​യാ​യ സു​ധ​ൻ വീ​ട്ടി​ൽ നി​ന്ന് വ​യ​ൽ വ​ഴി ന​ട​ന്നു​വ​രു​ന്ന​തി​നി​ടെ പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.