കോ​ൽ​ക്ക​ത്ത: ഗ​വ​ർ​ണ​ർ സി.​വി.​ആ​ന​ന്ദ ബോ​സി​നെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ്ര​സ്താ​വ​ന​ക​ൾ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

ഗ​വ​ര്‍​ണ​റു​ടെ പ​രാ​തി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ താ​ത്കാ​ലി​ക ഉ​ത്ത​ര​വ്. ഗ​വ​ർ​ണ​ർ ഒ​രു ഭ​ര​ണ​ഘ​ട​നാ അ​ധി​കാ​രി​യാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ ന​ട​ത്തു​ന്ന ആ​ക്ഷേ​പ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​ൻ ഗ​വ​ർ​ണ​ർ​ക്ക് ക​ഴി​യി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

ജ​സ്റ്റീ​സ് കൃ​ഷ്ണ റാ​വു​വി​ന്‍റെ സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. ഗ​വ​ർ​ണ​ർ​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി​യും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്ത് എ​ത്തി​യ​തോ​ടെ​യാ​ണ് ആ​ന​ന്ദ ബോ​സ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.