പാ​ല​ക്കാ​ട്: കൊ​ല്ല​ങ്കോ​ട് സീ​താ​ർ​കു​ണ്ട് വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കു​ടു​ങ്ങി​യ ര​ണ്ടു​പേ​രെ ഫ​യ​ർ​ഫോ​ഴ്സ് സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച് വെ​ള്ള​ച്ചാ​ട്ടം കാ​ണാ​നെ​ത്തി​യ​വ​രാ​ണ് കു​ടു​ങ്ങി​യ​ത്.

തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ആ​റു​പേ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ സ്ഥ​ല​ത്ത് എ​ത്തി​യ​ത്. വാ​ച്ച​ർ​മാ​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ചാ​ണ് ഇ​വ​ർ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ പോ​യ​തെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പ​ത്തെ വ​ള്ളി​യി​ൽ പി​ടി​ച്ചു നി​ന്ന ഇ​രു​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.