വ​യ​നാ​ട്: സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ക്കു​മ്പോ​ള്‍ എം.​ബി.​രാ​ജേ​ഷി​നെ​പ്പോ​ലു​ള്ള​വ​ര്‍​ക്ക് പൊ​ള്ളു​ന്ന​ത് സ്വാ​ഭാ​വി​ക​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. ആ​മ​യി​ഴ​ഞ്ചാ​ന്‍ ദു​ര​ന്ത​ത്തി​ല്‍ സ​ത്യം പ​റ​യു​മ്പോ​ള്‍ രാ​ഷ്ട്രീ​യം ക​ല​ര്‍​ത്തു​ന്നെ​ന്ന് തോ​ന്നു​ന്ന​ത് അ​തു​കൊ​ണ്ടാ​ണെ​ന്നും സ​തീ​ശ​ന്‍ വി​മ​ര്‍​ശി​ച്ചു.

രാ​ജേ​ഷ് അ​ടു​ത്ത കാ​ല​ത്താ​യി മു​ഖ്യ​മ​ന്ത്രി​ക്ക് പ​ഠി​ക്കു​ക​യാ​ണ്. വി​മ​ര്‍​ശ​ന​ത്തി​നു​ള്ള അ​സ​ഹി​ഷ്ണു​ത​യാ​ണ് കാ​ണി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രെ കൈ​ചൂ​ണ്ടി സം​സാ​രി​ക്കാ​നും ത​നി​ക്ക് മ​ടി​യി​ല്ലെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

ദു​ര​ന്തം ഉ​ണ്ടാ​യ​പ്പോ​ള്‍ റെ​യി​ല്‍​വേ​യും തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നും ത​മ്മി​ല്‍ അ​ടി തു​ട​ങ്ങി. അ​ത്ത​ര​മൊ​രു ത​ര്‍​ക്കം വ​ന്നാ​ല്‍ പ​രി​ഹ​രി​ക്കേ​ണ്ട​ത് സ​ര്‍​ക്കാ​രാ​ണെ​ന്ന് സ​തീ​ശ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.