മും​ബൈ: മും​ബൈ-​പൂ​നെ എ​ക്സ്പ്ര​സ്‌വേയി​ല്‍ ബ​സും ട്രാ​ക്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ നാ​ലു​പേ​ര്‍ മ​രി​ച്ചു. 30 ല്‍ ​അ​ധി​കം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. അ​ഡ്നെ ഗ്രാ​മ​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം.

ഡോം​ബി​വ്‌ലി​യി​ല്‍ നി​ന്ന് ആ​ഷാ​ധി ഏ​കാ​ദ​ശി ആ​ഘോ​ഷ​ങ്ങ​ള്‍​ക്കാ​യി പ​ണ്ഡ​ര്‍​പൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന തീ​ര്‍​ഥാ​ട​ക​രാണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. അ​ര്‍​ദ്ധ​രാ​ത്രി​യോ​ടെ ബ​സ് ട്രാ​ക്ട​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് തോ​ട്ടി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

42 പേ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. പ​രി​ക്കേ​റ്റ​വ​രെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ല്‍ മൂ​ന്ന് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.