കോ​ഴി​ക്കോ​ട്: വ​ട​ക​ര മ​ട​പ്പ​ള്ളി​യി​ല്‍ സീ​ബ്രാ​ലൈ​നി​ലൂ​ടെ റോ​ഡ് മു​റി​ച്ച് ക​ട​ന്ന വി​ദ്യാ​ര്‍​ഥി​നി​ക​ളെ സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച് തെ​റി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് റ​ദ്ദാ​ക്കി. എ​ല്ലാ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സു​ക​ളും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. ആ​ജീ​വ​നാ​ന്ത കാ​ല​ത്തേ​ക്കാ​ണ് ന​ട​പ​ടി.

വ​ട​ക​ര സ്വ​ദേ​ശി വ​ണ്ണാ​റ​ത്ത് മു​ഹ​മ്മ​ദ് ഫു​റൈ​സി​ന്‍റെ ലൈ​സ​ൻ​സാ​ണ് റ​ദ്ദാ​ക്കി​യ​ത്. സം​ഭ​വ​ത്തി​ൽ വ​ട​ക​ര ആ​ർ​ടി​ഒ സ​ഹ​ദേ​വ​ൻ ഡ്രൈ​വ​റെ വി​ളി​പ്പി​ച്ച് ഹി​യ​റിം​ഗ് ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് ന​ട​പ​ടി.

ക​ണ്ണൂ​രി​ല്‍​നി​ന്ന് കോ​ഴി​ക്കോ​ട് റൂ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന അ​യ്യ​പ്പ​ന്‍ ബ​സാ​ണ് വി​ദ്യാ​ര്‍​ഥി​നി​ക​ളെ ഇ​ടി​ച്ച​ത്. മ​ട​പ്പ​ള്ളി സ​ര്‍​ക്കാ​ര്‍ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​യ ശ്രേ​യ, ഹൃ​ദ്യ, ദേ​വി​ക എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

സീ​ബ്രാ​ലൈ​നി​ലൂ​ടെ കൂ​ട്ട​മാ​യി റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ക​യാ​യി​രു​ന്നു കു​ട്ടി​ക​ള്‍. പ​കു​തി ക​ഴി​ഞ്ഞ​പ്പോ​ള്‍ ക​ണ്ണൂ​ര്‍ ഭാ​ഗ​ത്തു​നി​ന്ന് ഒ​രു ലോ​റി വേ​ഗ​ത​യി​ല്‍ ക​ട​ന്നു​പോ​യി. തു​ട​ർ​ന്ന് തൊ​ട്ടു​പി​ന്നി​ലെ​ത്തി​യ ബ​സ് ഇ​വ​രെ ഇ​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു.