തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖം ട്ര​യ​ല്‍​റ​ണ്‍ ഉ​ദ്ഘാ​ട​നം അ​റി​ഞ്ഞ​ത് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യെ​ന്ന് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. വി​വ​രം അ​റി​യി​ച്ച​തി​ന് മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ന​ന്ദി​യെ​ന്നും ഗ​വ​ര്‍​ണ​ര്‍ പ്ര​തി​ക​രി​ച്ചു.

ച​ട​ങ്ങി​ലേ​ക്ക് പ്ര​തി​പ​ക്ഷ​ത്തെ നേ​താ​ക്ക​ള്‍​ക്ക് ക്ഷണ​മി​ല്ലാ​ത്ത​തി​നേ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​ങ്ങ​ള്‍ പ​റ​യു​ന്ന കാ​ര്യ​ത്തേ​ക്കു​റി​ച്ച് എ​നി​ക്ക​റി​യി​ല്ല.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​ത്ത​ര​മൊ​രു പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ടോ. എ​ങ്കി​ൽ വി​വ​രം അ​റി​യി​ച്ച​തി​ന് ന​ന്ദി​യെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മപ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

അ​തേ​സ​മ​യം വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തെ​ത്തി​യ ആ​ദ്യ മ​ദ​ർ​ഷി​പ്പ് സാ​ൻ ഫെ​ർ​ണാ​ണ്ടോ​യെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും കേ​ന്ദ്ര​മ​ന്ത്രി സ​ർ​ബാ​ന​ന്ദ സോ​നോ​വാ​ളും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. ക​പ്പ​ലി​ന്‍റെ ട്ര​യ​ൽറ​ൺ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​പ്പ​ൽ വ്യാ​ഴാ​ഴ്ച എ​ത്തി​യെ​ങ്കി​ലും ഇ​ന്നാ​യി​രു​ന്നു ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണ ച​ട​ങ്ങ്.