കോ​ൽ​ക്ക​ത്ത: ശി​വ​സേ​ന അ​ധ്യ​ക്ഷ​ൻ ഉ​ദ്ധ​വ് താ​ക്ക​റെ, എ​ൻ​സി​പി നേ​താ​വ് ശ​ര​ദ് പ​വാ​ർ, സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ് എ​ന്നി​വ​രു​മാ​യി ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി ഇ​ന്നു മും​ബൈ​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

രാ​ജ്യ​ത്തെ രാ​ഷ്‌​ട്രീ​യ സ്ഥി​തി​ഗ​തി​ക​ളാ​ണ് ച​ർ​ച്ചാ​വി​ഷ​യം. വ്യ​വ​സാ​യി മു​കേ​ഷ് അം​ബാ​നി​യു​ടെ മ​ക​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് മ​മ​ത മും​ബൈ​യി​ലെ​ത്തി​യ​ത്.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് മ​മ​ത ഇ​ന്ത്യാ മു​ന്ന​ണി നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്. മും​ബൈ​യി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​തി​ന് മു​മ്പ് മ​മ​ത കോ​ൽ​ക്ക​ത്ത​യി​ൽ മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ടി​രു​ന്നു. അ​ന​ന്ത്-​രാ​ധി​ക വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി മു​കേ​ഷ് അം​ബാ​നി​യും ഭാ​ര്യ നി​ത​യും പ​ല​ത​വ​ണ ക്ഷ​ണി​ച്ചി​രു​ന്നു. അ​തു​കൊ​ണ്ടാ​ണി​പ്പോ​ള്‍ വി​വാ​ഹ​ത്തി​നു പു​റ​പ്പെ​ടു​ന്ന​തെ​ന്ന് മ​മ​ത പ​റ​ഞ്ഞു.

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് താ​ൻ ഉ​ദ്ധ​വ് താ​ക്ക​റെ​യെ കാ​ണു​ന്ന​തെ​ന്നും രാ​ഷ്ട്രീ​യം ച​ർ​ച്ച ചെ​യ്യു​മെ​ന്നും മ​മ​ത പ​റ​ഞ്ഞു. ശ​ര​ദ് പ​വാ​റി​നെ വ​സ​തി​യി​ൽ​പോ​യി കാ​ണും. അ​ഖി​ലേ​ഷ് യാ​ദ​വി​നെ​യും കാ​ണു​മെ​ന്നും ച​ർ​ച്ച​ന​ട​ത്തു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.