തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ തി​ര​യി​ൽ​പ്പെ​ട്ട് ത​മി​ഴ്നാ​ട് സ്വ​ദേ​ശി മ​രി​ച്ചു. ചെ​ന്നൈ ആ​രു​വ​ല്ലൂ​ർ സ്വ​ദേ​ശി സ​തീ​ഷ് കു​മാ​ർ (18) ആ​ണ് മ​രി​ച്ച​ത്. വ​ർ​ക്ക​ല പാ​പ​നാ​ശം തി​രു​വ​മ്പാ​ടി ബീ​ച്ചി​ലാ​ണ് അ​പ​ക​ടം.

സ​തീ​ഷ് കു​മാ​ർ ഉ​ൾ​പ്പെ​ടെ 10 സു​ഹൃ​ത്തു​ക്ക​ൾ അ​ട​ങ്ങു​ന്ന സം​ഘം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വ​ർ​ക്ക​ല​യി​ൽ എ​ത്തി​യ​ത്. ശ​ക്ത​മാ​യ തി​ര​യു​ള്ള​തി​നാ​ൽ ക​ട​ലി​ൽ ഇ​റ​ങ്ങാ​ൻ പാ​ടി​ല്ലെ​ന്നു​ള്ള ലൈ​ഫ് ഗാ​ർ​ഡി​ന്‍റെ നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ച് ഇ​യാ​ളും സു​ഹൃ​ത്തു​ക്ക​ളും ക​ട​ലി​ൽ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.

ശ​ക്ത​മാ​യ തി​ര​യി​ൽ സ​തീ​ഷ് മു​ങ്ങി താ​ഴ്ന്നു. തു​ട​ർ​ന്ന് ലൈ​ഫ് ഗാ​ർ​ഡ് എ​ത്തി ക​ര​യ്ക്ക് എ​ത്തി​ച്ചു. ഉ​ട​ൻ വ​ർ​ക്ക​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.