ക​ണ്ണൂ​ർ: കു​ടി​യാ​ന്‍​മ​ല നെ​ല്ലി​ക്കു​റ്റി​യി​ല്‍ വ​യോ​ധി​ക​യെ ഭ​ര്‍​ത്താ​വ് പാ​ര​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. നെ​ല്ലി​ക്കു​റ്റി മേ​ട്ടും​പു​റ​ത്ത് ഭ​വാ​നി(75) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഇ​വ​രു​ടെ ഭ​ർ​ത്താ​വ് നാ​രാ​യ​ണ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​വ​ര്‍ ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​ത്തി​നി​ടെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​വ​രെ ഉ​ട​നെ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

നാ​രാ​യ​ണ​നെ ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​തേ​സ​മ​യം ഇ​യാ​ൾ​ക്ക് മാ​ന​സി​ക അ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.