കൊ​ച്ചി: ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ രാ​ജ്യാ​ന്ത​ര ജെ​ന്‍ എ​ഐ കോ​ണ്‍​ക്ലേ​വി​ന് വ്യാ​ഴാ​ഴ്ച തു​ട​ക്കം കു​റി​ക്കും. കൊ​ച്ചി ബോ​ള്‍​ഗാ​ട്ടി ലു​ലു ഗ്രാ​ന്‍റ് ഹ​യാ​ത്ത് ഇന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക​ണ്‍​വെ​ന്‍​ഷ​ന്‍ സെന്‍റ​റി​ലാ​ണ് കോ​ണ്‍​ക്ലേ​വ്. കോ​ണ്‍​ക്ലേ​വ് രാ​വി​ലെ 10ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി പി.​രാ​ജീ​വ് അ​ധ്യ​ക്ഷ​നാ​കും. ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി.വേ​ണു, ലു​ലു ഗ്രൂ​പ്പ് എം​ഡി​യും ചെ​യ​ര്‍​മാ​നു​മാ​യ എം.​എ. യൂ​സ​ഫ​ലി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

കേ​ര​ള സ്റ്റേ​റ്റ് ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് കോ​ര്‍​പ്പ​റേ​ഷ​ന്‍ ഐ​ബി​എ​മ്മു​മാ​യി ചേ​ര്‍​ന്നാ​ണ് കോ​ണ്‍​ക്ലേ​വ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​രി​വ​ര്‍​ത്ത​ന സാ​ധ്യ​ത​ക​ളും സ​മൂ​ഹ​ത്തി​ലും സ​മ്പ​ദ് വ്യ​വ​സ്ഥ​യി​ലും അ​തു​ണ്ടാ​ക്കു​ന്ന സ്വാ​ധീ​ന​വും കോ​ണ്‍​ക്ലേ​വി​ല്‍ ച​ര്‍​ച്ച​യാ​കും.

ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി 17 സെ​ഷ​നു​ക​ളാ​ണ് സ​മ്മേ​ള​ന​ത്തി​ലു​ള്ള​ത്. ര​ണ്ടാ​യി​ര​ത്തോ​ളം പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍, പാ​ന​ല്‍ ച​ര്‍​ച്ച​ക​ള്‍, സം​വേ​ദ​നാ​ത്മ​ക സെ​ഷ​നു​ക​ള്‍ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന അ​ജ​ണ്ട.