മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ബ​സ് ഇ​ടി​ച്ച് അ​ഞ്ച് വ​യ​സു​കാ​രി മ​രി​ച്ചു. നാ​സി​ക്കി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ കു​ട്ടി​യു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മു​ത്ത​ച്ഛ​ന് പ​രി​ക്കേ​റ്റു.

നാ​സി​ക് റോ​ഡ് ഏ​രി​യ​യി​ൽ താ​മ​സി​ക്കു​ന്ന ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ സാ​ൻ​വി സാ​ഗ​ർ ഗ​വാ​യ് ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ചു ത​ന്നെ മരണംസംഭവിച്ചിരുന്നു. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ബ​സ് ഡ്രൈ​വ​ർ സ്ഥ​ല​ത്ത് നി​ന്നും ഓ​ടി ര​ക്ഷ​പെ​ട്ടു.

അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ബ​സ് ഡ്രൈ​വ​റെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​രും തൊ​ഴി​ലാ​ളി​ക​ളും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.