തി​രു​വ​ന​ന്ത​പു​രം: അ​നു​മ​തി​യി​ല്ലാ​തെ വി​ദേ​ശ​യാ​ത്ര ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത്കു​മാ​റി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി ചീ​ഫ് സെ​ക്ര​ട്ട​റി. ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ ആ​വ​ർ​ത്തി​ക്ക​രു​തെ​ന്നാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ മു​ന്ന​റി​യി​പ്പ്.

ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡി​ജി​പി​യും സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്. സി​ങ്ക​പ്പൂ​ർ യാ​ത്ര​ക്കാ​യി എ​ഡി​ജി​പി എം​ആ​ർ അ​ജി​ത് കു​മാ​ർ ഡി​ജി​പി​യു​ടെ അ​നു​മ​തി മാ​ത്ര​മാ​ണ് വാ​ങ്ങി​യി​രു​ന്ന​ത്.

എ​ന്നാ​ൽ തെ​രെ​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ട​മു​ള്ള​തി​നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​നു​മ​തി വാ​ങ്ങി​യാ​ണ് യാ​ത്ര ചെ​യ്ത​തെ​ന്നാ​ണ് എം.​ആ​ർ. അ​ജി​ത് കു​മാ​റിന്‍റെ വി​ശ​ദീ​ക​ര​ണം.