പ​ത്ത​നം​തി​ട്ട: അ​ടു​ത്തി​ടെ സി​പി​എ​മ്മി​ൽ ചേ​ർ​ന്ന​യാ​ളെ ക​ഞ്ചാ​വു​മാ​യി എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. പ​ത്ത​നം​തി​ട്ട മൈ​ലാ​ടും​പാ​റ സ്വ​ദേ​ശി യ​ദു കൃ​ഷ്ണ​നാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളു​ടെ കൈ​യിൽ നി​ന്ന് ര​ണ്ട് ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്ത് എ​ക്സൈ​സ് പ്ര​തി​യെ ജാ​മ്യ​ത്തി​ൽ വി​ട്ടു. അ​ടു​ത്തി​ടെ​യാ​ണ് പ​ത്ത​നം​തി​ട്ട​യി​ൽ 62 പേ​ർ സി​പി​എ​മ്മി​ൽ ചേ​ർ​ന്ന​ത്.

ഇ​തി​ൽ കാ​പ്പ കേ​സ് പ്ര​തി ശ​ര​ൺ ച​ന്ദ്ര​ൻ ഉ​ൾ​പ്പെ​ട്ട​ത് വ​ലി‌യ വി​വാ​ദ​മാ​യി​രു​ന്നു. ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ യ​ദു കൃ​ഷ്ണ​നും അ​ന്ന് സി​പി​എ​മ്മി​ൽ ചേ​ർ​ന്നി​രു​ന്നു. മ​ന്ത്രി വീ​ണാ ജോ​ർ​ജ് ൾ​പ്പെ​ടെ ഇ​വ​രെ പാ​ർ​ട്ടി​യി​ലേ​ക്ക് സ്വീ​ക​രി​ക്കു​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.