ന്യൂ​ഡ​ൽ​ഹി: മു​ൻ രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​ൻ ഹ​മീ​ദ് അ​ൻ​സാ​രി​യെ അ​വ​ഹേ​ളി​ച്ചെ​ന്ന് ആ​രോ​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ അ​വ​കാ​ശ​ലം​ഘ​ന​ത്തി​ന് കോ​ൺ​ഗ്ര​സ് നോ​ട്ടീ​സ് ന​ൽ​കി.

അ​ധ്യ​ക്ഷ​നെ​തി​രാ​യ ആ​രോ​പ​ണം സ​ഭാ ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ നീ​ക്കം. മോ​ദി​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജ​യ​റാം ര​മേ​ശാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

2014-ൽ ​ബി​ജെ​പി അ​ധി​കാ​ര​ത്തി​ലി​രു​ന്ന​പ്പോ​ൾ രാ​ജ്യ​സ​ഭ അ​ധ്യ​ക്ഷ​ന് പ്ര​തി​പ​ക്ഷ​ത്തോ​ടാ​യി​രു​ന്നു ചാ​യ്‌​വ് എ​ന്നാ​യി​രു​ന്നു മോ​ദി​യു​ടെ പ​രാ​മ​ർ​ശം. ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച​യ്ക്ക് മ​റു​പ​ടി ന​ൽ​കു​മ്പോ​ഴാ​യി​രു​ന്നു മോ​ദി​യു​ടെ പ​രാ​മ​ർ​ശം.