ല​ണ്ട​ന്‍: ര​ണ്ട് പ​തി​റ്റാ​ണ്ട് നീ​ണ്ട ഇം​ഗ്ലീ​ഷ് ഇ​തി​ഹാ​സം ജെ​യിം​സ് ആ​ന്‍​ഡേ​ഴ്‌​സ​ണി​ന്‍റെ ക​രി​യ​റി​ലെ അ​വ​സാ​ന മ​ത്സ​രം ബുധ​നാ​ഴ്ച തു​ട​ങ്ങും. വി​ഖ്യാ​ത​മാ​യ ലോ​ര്‍​ഡ്‌​സ് ക്രി​ക്ക​റ്റ് സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ഇം​ഗ്ല​ണ്ട്-​വെ​സ്റ്റ് ഇ​ന്‍​ഡീ​സ് ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​മാ​ണ് ആ​ന്‍​ഡേ​ഴ്‌​സ​ണി​ന്‍റെ വി​ട​വാ​ങ്ങ​ൽ മ​ത്സ​രം.

2003ല്‍ ​തു​ട​ങ്ങി​യ മ​ഹോ​ജ്വ​ല​മാ​യ ക​രി​യ​റി​ലെ 188-ാം ടെ​സ്റ്റ് മ​ത്സ​ര​ത്തി​നാ​ണ് അ​ദ്ദേ​ഹം ലോ​ര്‍​ഡ്‌​സി​ലി​റ​ങ്ങു​ന്ന​ത്. ഏ​ക​ദി​ന​ത്തി​ല്‍ നി​ന്ന് 2015ല്‍ ​താ​രം വി​ര​മി​ച്ചി​രു​ന്നു. ഇം​ഗ്ല​ണ്ടി​നാ​യി 348 ഇ​ന്നിംഗ്​സു​ക​ളി​ല്‍ നി​ന്നു​മാ​യി 39,877 പ​ന്തു​ക​ളെ​റി​ഞ്ഞി​ട്ടു​ണ്ട് ആ​ന്‍​ഡേ​ഴ്‌​സ​ണ്‍

ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ 700 വി​ക്ക​റ്റു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യ ആ​ദ്യ പേ​സ് ബൗ​ള​റാ​ണ് ആ​ന്‍​ഡേ​ഴ്‌​സ​ണ്‍. ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന ച​രി​ത്ര​ത്തി​ലെ മൂ​ന്നാ​മ​ത്തെ ബൗ​ള​റു​മാ​ണ് താ​രം.

ഇ​ത് ക​ര​യു​വാ​നു​ള്ള നേ​ര​മ​ല്ലെ​ന്നും ന​ന്നാ​യി പ​ന്തെ​റി​യു​ക മാ​ത്ര​മാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്നും വി​ട​വാ​ങ്ങ​ല്‍ മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ താ​രം പ​റ​ഞ്ഞു. ഈ ​മ​ത്സ​ര​ത്തി​നെ കു​റി​ച്ച് ഇ​പ്പോ​ല്‍ കൂ​ടു​ത​ലൊ​ന്നും ചി​ന്തി​ക്കു​ന്നി​ല്ലെ​ന്നും താ​രം പ​റ​ഞ്ഞു.