പാ​ല​ക്കാ​ട്: ചെ​ര്‍​പ്പു​ള​ശേ​രി വെ​ള്ളി​നേ​ഴി​യി​ല്‍ ജ​ല​സം​ഭ​ര​ണി ത​ക​ര്‍​ന്ന് ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രാ​യ അ​മ്മ​യും കു​ഞ്ഞും മ​രി​ച്ചു. ബം​ഗാ​ള്‍ സ്വ​ദേ​ശി​നി ഷ​മാ​ലി(30) മ​ക​ന്‍ സാ​മി റാം(​ര​ണ്ട്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

പ​ശു​ഫാ​മി​ലെ സം​ഭ​ര​ണി ത​ക​ര്‍​ന്നാ​ണ് അ​പ​ക​ടം. ഫാ​മി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു ഷ​മാ​ലി​യും ഇ​വ​രു​ടെ ഭ​ര്‍​ത്താ​വ് വാ​സു​ദേ​വും. പ​ശു​വി​ന് പു​ല്ല​രി​ഞ്ഞ ശേ​ഷം ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നു​ള്ള വെ​ള്ള​മെ​ടു​ക്കാ​ന്‍ കു​ഞ്ഞു​മൊ​ത്ത് ഷ​മാ​ലി ടാ​ങ്കി​ന് സ​മീ​പ​മെ​ത്തി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം.

ഒ​രു മ​ണി​ക്കൂ​റി​ന് ശേ​ഷം ഇ​വി​ടെ​യെ​ത്തി​യ വാ​സു​ദേ​വാ​ണ് ഇ​രു​വ​രെ​യും ടാ​ങ്കി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഒ​ന്ന​ര​വ​ര്‍​ഷം മു​മ്പ് ക​ല്ലു​കൊ​ണ്ട് നി​ര്‍​മി​ച്ച ടാ​ങ്കാ​ണ് ത​ക​ര്‍​ന്ന​തെ​ന്നാ​ണ് വി​വ​രം. വെ​ള്ള​ത്തി​ന്‍റെ സ​മ്മ​ര്‍​ദം താ​ങ്ങാ​നാ​വാ​തെ​യാ​ണ് ടാ​ങ്ക് ത​ക​ര്‍​ന്ന​തെ​ന്നാ​ണ് അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ നി​ഗ​മ​നം.