ന്യൂ​ഡ​ൽ​ഹി: എ​ൻ​സി​പി ശ​ര​ദ് പ​വാ​ർ വി​ഭാ​ഗ​ത്തി​ന് സം​ഭാ​വ​ന വാ​ങ്ങാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അനുമ​തി ന​ൽ​കി. മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സം​ഭാ​വ​ന സ്വീ​ക​രി​ക്കാ​ൻ അ​നു​വാ​ദം വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പാ​ർ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ചി​രു​ന്നു.

ഈ ​ആ​വ​ശ്യം ക​മ്മീ​ഷ​ൻ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സു​പ്രി​യ സു​ലെ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പാ​ട്ടി നേ​താ​ക്ക​ൾ ക​മ്മീ​ഷ​ൻ ആ​സ്ഥാ​ന​ത്ത് എ​ത്തി​യ​ത്.

സ്വ​മേ​ധ​യാ ജ​ന​ങ്ങ​ൾ ന​ൽകു​ന്ന സം​ഭാ​വ​ന സ്വീ​ക​രി​ക്കാ​നു​ള്ള അ​നു​മ​തി​യാ​ണ് ന​ല്കി​യ​ത്. ഔ​ദ്യോ​ഗി​ക എ​ൻ​സി​പി​യാ​യി അ​ജി​ത് പ​വാ​ർ പ​ക്ഷ​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​തോ​ടെ സം​ഭാ​വ​ന വാ​ങ്ങാ​നു​ള്ള അ​വ​കാ​ശം ശ​ര​ദ് പ​വാ​ർ പ​ക്ഷ​ത്തി​ന് ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.