ആ​ല​പ്പു​ഴ​യി​ല്‍ കാ​ക്ക​ക​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്ത​ത് പ​ക്ഷി​പ്പ​നി മൂ​ല​മെ​ന്ന് സ്ഥി​രീ​ക​ര​ണം
ആ​ല​പ്പു​ഴ​യി​ല്‍ കാ​ക്ക​ക​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്ത​ത് പ​ക്ഷി​പ്പ​നി മൂ​ല​മെ​ന്ന് സ്ഥി​രീ​ക​ര​ണം
Thursday, June 13, 2024 11:21 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ കാ​ക്ക​ക​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്ത​തി​ന് കാ​ര​ണം പ​ക്ഷി​പ്പ​നി​യെ​ന്ന് സ്ഥി​രീ​ക​ര​ണം. ഭോ​പ്പാ​ല്‍ ലാ​ബി​ലെ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് കാ​ക്ക​ക​ളി​ല്‍ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.

ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ആ​ല​പ്പു​ഴ​യി​ലെ മു​ഹ​മ്മ​യി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ കാ​ക്ക​ക​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്ത​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​രു​ന്നു. തു​ട​ര്‍​ന്ന് സാ​മ്പി​ള്‍ ശേ​ഖ​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്.


2011-2012 കാ​ല​ഘ​ട്ട​ത്തി​ല്‍ ജാ​ര്‍​ഖ​ണ്ഡ്, ഒ​ഡീ​ഷ, ബി​ഹാ​ര്‍, മ​ഹാ​രാ​ഷ്ട്ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കാ​ക്ക​ക​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്ത​ത് പ​ക്ഷി​പ്പ​നി മൂ​ല​മെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
Related News
<