ഫോർട്ട് കൊച്ചിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ
Monday, June 24, 2024 3:03 AM IST
കൊച്ചി: ഫോർട്ട് കൊച്ചിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഫോർട്ട് കൊച്ചി കൽവത്തി സ്വദേശി പുതിയശേരി വീട്ടിൽ ഷുഹൈബ് (33) ആണ് പിടിയിലായത്.
06.01 ഗ്രാം എംഡിഎംഎ ഇയാളിൽനിന്ന് പിടിച്ചെടുത്തു. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎയാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്.
പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.