മു​ത​ല​പ്പൊ​ഴി: ശാ​ശ്വ​ത പ​രി​ഹാ​രം ഒ​ന്ന​ര​വ​ർ​ഷ​ത്തി​ന​ക​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ
മു​ത​ല​പ്പൊ​ഴി: ശാ​ശ്വ​ത പ​രി​ഹാ​രം ഒ​ന്ന​ര​വ​ർ​ഷ​ത്തി​ന​ക​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ
Monday, June 24, 2024 12:13 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി​യി​ലെ അ​പ​ക​ട​ങ്ങ​ൾ​ക്ക് ഒ​ന്ന​ര വ​ർ​ഷ​ത്തി​ന​കം ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. എം. ​വി​ന്‍​സ​ന്‍റി​ന്‍റെ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

അ​പ​ക​ട മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കു​ന്ന​താ​ണ് മു​ത​ല​പ്പൊ​ഴി​യി​ലെ അ​പ​ക​ട മ​ര​ണ​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്നും കു​ടും​ബ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ പ​ര​മാ​വ​ധി കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്നു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

മ​ണ​ൽ ​മാ​റ്റി ചാ​ലി​ന് ആ​ഴം കൂ​ട്ടു​ക, ബ്രേ​ക്ക് വാ​ട്ട​റി​ൽ അ​റ്റ​കു​റ്റ​പ്പ​ണി, മു​ന്ന​റി​യി​പ്പ് ബോ​യ​ക​ൾ സ്ഥാ​പി​ക്കു​ക എ​ന്നി​വ​യാ​ണ് പ്ര​ശ്നപ​രി​ഹാ​ര​ത്തി​ന് ചെ​യ്യേ​ണ്ട​ത്. മ​നു​ഷ്യ​സ​ഹ​ജ​മാ​യി ചെ​യ്യാ​വു​ന്ന എ​ല്ലാം മു​ത​ല​പ്പൊ​ഴി പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ചെ​യ്തി​ട്ടു​ണ്ട്.

യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ കേ​ന്ദ സ​ർ​ക്കാ​രി​ന് പ​ദ്ധ​തി സ​മ​ർ​പ്പി​ച്ചു. 65.6 കോ​ടി സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​ക​യി​രു​ത്തി.​ആ​വ​ശ്യ​മു​ള്ള വി​വ​ര​ങ്ങ​ളെ​ല്ലാം കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ന​ൽ​കി.​കേ​ന്ദ്ര​ത്തി​ന്‍റെ അ​നു​വാ​ദം ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് പ​ദ്ധ​തി ന​ട​പ്പാ​ക്കും. ര​ണ്ട് മാ​സ​ത്തി​ന​കം പ​ണി തു​ട​ങ്ങാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​തേ​സ​മ​യം മ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള സ​ർ​ക്കാ​ർ ക​ണ​ക്ക് തെ​റ്റെ​ന്ന് അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സ് കൊ​ണ്ടു​വെ​ന്ന എം. ​വി​ൻ​സ​ന്‍റ് ആ​രോ​പി​ച്ചു. രോ​ഗി മ​രി​ച്ചി​ട്ടും മ​ന്ത്രി ശ​സ്ത്ര​ക്രി​യ​യെ കു​റി​ച്ച് വാ​ചാ​ല​നാ​കു​ന്നു. അ​പ​ക​ടം ഉ​ണ്ടാ​കും എ​ന്ന് അ​റി​ഞ്ഞി​ട്ടും മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​കു​ന്ന​ത് പ​ട്ടി​ണി കൊ​ണ്ടാ​ണ്.​ഡ്രൈ​ഡ്ജി​ങ് ആ​ണ് മു​ത​ല​പ്പൊ​ഴി​യി​ലെ പ്ര​ശ്നം.

ആ​വ​ർ​ത്തി​ച്ച് യോ​ഗം കൂ​ട്ടി​യി​ട്ടും ഒ​ന്നും ന​ട​ക്കു​ന്നി​ല്ല. ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ഡ്രൈ​ഡ്ജിംഗ് ന​ട​ത്തി ക​ണ്ണി​ൽ പൊ​ടി​യി​ടു​ക​യാ​ണ് ഇ​പ്പോ​ൾ ചെ​യ്യു​ന്ന​ത്.​ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ മു​ട​ക്കി ഹെ​ലി​കോ​പ്റ്റ​ർ വാ​ട​ക​ക്ക് എ​ടു​ക്കു​ന്ന സ​ർ​ക്കാ​രി​ന് ഡ്ര​ഡ്ജ​ർ വാ​ട​ക്ക് എ​ടു​ക്കാ​ൻ ക​ഴി​യി​ല്ലേ എ​ന്നും എം.​ വി​ൻ​സ​ന്‍റ് ചോ​ദി​ച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<