പാ​ല​ക്കാ​ട്: ക​രി​മ്പ വെ​ട്ട​ത്ത് വീ​ടി​നു​ള്ളി​ൽ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം. ഏ​ഴു മാ​സം ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ സ​ജി​ത​യെ ഭ​ർ​ത്താ​വ് നി​ഖി​ൽ ക​ഴു​ത്തു ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

പ​ഴ​യ​ല​ക്കി​ടി മ​റ്റ​ത്തു​പ​ടി വീ​ട്ടി​ൽ ചാ​മി​യു​ടെ​യും ല​ക്ഷ്‌​മി​യു​ടെ​യും മ​ക​ൾ സ​ജി​ത​യെ (26) ആ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ട നി​ഖി​ലി​നെ സേ​ല​ത്തു​വ​ച്ചു പോ​ലീ​സ് പി​ടി​കൂ​ടി.

ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് കൊ​ല​പാ​ത​കം പു​റ​ത്ത​റി​യു​ന്ന​ത്. ത​മി​ഴ്‌​നാ​ട്ടിലുള്ള നി​ഖി​ലി​ന്‍റെ സ​ഹോ​ദ​രി വി​ളി​ച്ച​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വീ​ട്ടി​ൽ​പോ​യി നോ​ക്കി​യ സ​മീ​പ​വാ​സി​ക​ളാ​ണ് സ​ജി​ത​യെ കി​ട​പ്പു​മു​റി​യി​ലെ ക​ട്ടി​ലി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്.