കായംകുളത്ത് വാഹനാപകടം; ഒരാള്‍ മരിച്ചു
Monday, June 24, 2024 9:40 AM IST
ആലപ്പുഴ: കായംകുളത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ചേരാപള്ളി സ്വദേശി ശിശുപാലന് ആണ് മരിച്ചത്. ഇയാളുടെ ഭാര്യ സിന്ധുവിന് പരിക്കുണ്ട്. ഇവരെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ നാലോടെ കെപി റോഡില്‍ ഒന്നാം കുറ്റി ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഈ വാഹനം ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് വരികയാണ്.