16 കാരിയോട് മോശമായി പെരുമാറിയ ആൾ അറസ്റ്റിൽ
Monday, June 24, 2024 2:48 AM IST
അമ്പലപ്പുഴ: 16 കാരിയോട് അപമര്യാദയായി പെരുമാറിയ ബിജെപി പ്രവർത്തകൻ പിടിയിൽ. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് ചിറയില്‍ വീട്ടില്‍ ശ്രീകുമാര്‍ (51)ആണ് അറസ്റ്റിലായത്.
ശ്രീകുമാര്‍ നടത്തുന്ന കമ്പ്യൂട്ടര്‍ സെന്ററിലെത്തിയ സുഹൃത്തിന്റെ മകളെ ഇയാൾ കടന്നു പിടിക്കുകയായിരുന്നു. തുടർന്ന് കുട്ടി ബന്ധുക്കളെ വിവരം ധരിപ്പിച്ചു.
ഇതിനിടെ ഇയാൾ കുട്ടിയെക്കുറിച്ച് അപവാദങ്ങളും പ്രചരിപ്പിച്ചു. തുടർന്ന് കുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റുചെയ്തത്.