പോലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയില്‍
Monday, June 24, 2024 12:48 PM IST
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൂന്തുറ ട്രാഫിക് സ്റ്റേഷനിലെ സിപിഒ മദനകുമാര്‍ ആണ് മരിച്ചത്.
പോലീസ് ക്വാര്‍ട്ടേഴ്സിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ജീവനൊടുക്കുന്നതിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല. പാറശാല സ്വദേശിയാണ് മരിച്ച മദനകുമാർ.