പ്രോ​ടെം സ്പീ​ക്ക​റു​ടെ പാ​ന​ലി​ല്‍ നി​ന്ന് ഇ​ന്ത്യാ സ​ഖ്യം പി​ന്മാ​റി
പ്രോ​ടെം സ്പീ​ക്ക​റു​ടെ പാ​ന​ലി​ല്‍ നി​ന്ന് ഇ​ന്ത്യാ സ​ഖ്യം പി​ന്മാ​റി
Monday, June 24, 2024 9:15 AM IST
ന്യൂ​ഡ​ല്‍​ഹി: പ്രോ​ടെം സ്പീ​ക്ക​റെ സഹായിക്കുന്ന പാ​ന​ലി​ല്‍ നി​ന്ന് ഇ​ന്ത്യാ സ​ഖ്യം പി​ന്മാ​റി. സ​ഭ​യി​ലെ മു​തി​ര്‍​ന്ന അം​ഗ​മാ​യി​ട്ടും കോ​ണ്‍​ഗ്ര​സ് എം​പി കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷി​നെ പ്രോ​ടെം സ്പീ​ക്ക​റാ​ക്കാ​ത്ത​തി​ലു​ള്ള പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​നം.

കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, ടി.​ആ​ര്‍.​ബാ​ലു, സു​ദീ​പ് ബ​ന്ദ്യോ​പാ​ധ്യാ​യ എ​ന്നി​വ​രെ പ്രോ​ടെം സ്പീ​ക്ക​റു​ടെ പാ​ന​ലി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ പാ​ന​ലി​ല്‍ തു​ട​രി​ല്ലെ​ന്ന് അം​ഗ​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പ്രോ​ടെം സ്പീ​ക്ക​ര്‍ സ്ഥാ​നം നി​ഷേ​ധി​ച്ച​തി​ല്‍ സ​ഭ​യി​ല്‍ പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ തീ​രു​മാ​നം. ഭ​ര​ണ​ഘ​ട​ന​യു​ടെ ചെ​റി​യ പ​തി​പ്പു​മാ​യാ​ണ് കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍ ഇ​ന്ന് സ​ഭ​യി​ലെ​ത്തു​ക.

സ​ഭ​യു​ടെ കീ​ഴ്വ​ഴ​ക്ക​ങ്ങ​ള്‍ ലം​ഘി​ച്ചു​കൊ​ണ്ടാ​ണ് ബി​ജെ​പി​യു​ടെ ന​ട​പ​ടി​യെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ വി​മ​ര്‍​ശി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പ് ബി​ജെ​ഡി​യി​ല്‍ നി​ന്ന് ബി​ജെ​പി​യി​ലേ​ക്ക് കാ​ലു​മാ​റി​യ ഒ​രാ​ളെ സ്പീ​ക്ക​റാ​ക്കി​യ​ത് ജ​നാ​ധി​പ​ത്യ​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്നും കൊ​ടി​ക്കു​ന്നി​ല്‍ പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<