കോപ്പയിൽ അമേരിക്കയ്ക്ക് ജയം
Monday, June 24, 2024 6:21 AM IST
ടെക്സസ്: കോപ്പ അമേരിക്കയിൽ ഗ്രൂപ്പ് സിയിൽ ബൊളീവിയ്ക്കെതിരെ യുഎസിനു ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു യുഎസിന്റെ ജയം.
മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ യുഎസ് ലീഡ് നേടി. ക്രിസ്റ്റ്യൻ പുലിസികിന്റെ വകയായിരുന്നു ഗോൾ. 44-ാം മിനിറ്റിൽ ഫോളാരിൻ ബാലോഗൻ ലീഡ് ഉയർത്തി.
ജയത്തോടെ യുഎസ് മൂന്ന് പോയിന്റുകൾ സ്വന്തമാക്കി ഗ്രൂപ്പിൽ ഒന്നാമത്തെത്തി.