ചണ്ഡിഗഡിലെ മാളില്‍ ടോയ്ട്രെയിന് മറിഞ്ഞു:പതിനൊന്ന് വയസുകാരന് മരിച്ചു
Monday, June 24, 2024 3:23 PM IST
ചണ്ഡിഗഡ്: നഗരത്തിലെ എലാന്റെ മാളില്‍ ടോയ്ട്രെയിന് മറിഞ്ഞുവീണ് പതിനൊന്ന് വയസുകാരന് മരിച്ചു. ടോയ് ട്രെയിനിലുണ്ടായിരുന്ന ഷാബാസ് സിംഗാണ് മരിച്ചത്.
ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷാബാസിനെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കസിന്റെയൊപ്പമാണ് കുട്ടി ഇരുന്നിരുന്നത്.
അപകടത്തിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ടോയ് ട്രെയിന്‍ ഓപ്പറേറ്ററെ പോലീസ് ചോദ്യം ചെയ്തു. മാളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു.