ന്യൂ​ഡ​ല്‍​ഹി: മൂ​ന്നാം ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​രി​ല്‍ സ​ഹ​മ​ന്ത്രി​യാ​യി സു​രേ​ഷ് ഗോ​പി ചു​മ​ത​ല​യേ​റ്റു. രാ​വി​ലെ പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യ​ത്തി​ല്‍ എ​ത്തി​യാ​ണ് അ​ദ്ദേ​ഹം ചു​മ​ത​ല​യേ​റ്റ​ത്. പെ​ട്രോ​ളി​യം, പ്ര​കൃ​തി​വാ​ത​ക മ​ന്ത്രാ​ല​യം മ​ന്ത്രി ഹ​ര്‍​ദീ​പ് സിം​ഗ് പു​രി അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു. വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

ചു​മ​ത​ല​യേ​റ്റെ​ടു​ത്ത ശേ​ഷം അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും കേ​ര​ള​ത്തിലെ​യും പ്ര​ത്യേ​കി​ച്ച് തൃ​ശൂ​രി​ലെ​യും ജ​ന​ങ്ങ​ൾക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. പ്ര​ധാ​ന​മ​ന്ത്രി ഏ​ല്‍​പ്പി​ച്ച​ത് സു​പ്ര​ധാ​ന​മാ​യ ചു​മ​ത​ലയാണ്. അ​ദ്ദേ​ഹ​വും പെ​ട്രോ​ളി​യം മ​ന്ത്രി​യും പാ​ന​ലും ഒ​ക്കെ നി​ര്‍​ദേ​ശി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ ന​ട​പ്പാ​ക്കുമെന്ന് സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

​യു​കെ​ജി​യി​ല്‍ ക​യ​റി​യ അ​നു​ഭ​വ​മെ​ന്ന് മ​ന്ത്രി​സ്ഥാ​നം ഏ​റ്റെ​ടു​ത്ത ശേ​ഷം സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. താ​ന്‍ ഏ​റ്റെ​ടു​ത്ത​ത് തീ​ര്‍​ത്തും പു​തി​യ സം​രം​ഭ​മാ​ണ്. പൂ​ജ്യ​ത്തി​ല്‍ നി​ന്നാ​ണ് തു​ട​ങ്ങു​ന്ന​ത്. എ​ല്ലാ​മൊ​ന്ന് പ​ഠി​ച്ചോ​ട്ടെ. കേ​ര​ള​ത്തെ ടൂ​റി​സം രം​ഗ​ത്ത് ഭാ​ര​ത​ത്തി​ന്‍റെ തി​ല​ക​ക്കു​റി​യാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ച​ര്‍​ത്തു.

മ​ല​യാ​ളി​യാ​യ ജോ​ര്‍​ജ് കു​ര്യ​നും ഇ​ന്ന് ചു​മ​ത​ല​യേ​ല്‍​ക്കും. ന്യൂ​ന​പ​ക്ഷ ക്ഷേ​മം, ഫി​ഷ​റീ​സ് വ​കു​പ്പു​ക​ളു​ടെ സ​ഹ​മ​ന്ത്രി സ്ഥാ​ന​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ച​ത്.