ക​ണ്ണൂ​ര്‍: തെ​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍​വി​യി​ല്‍​നി​ന്ന് പാ​ഠം ഉ​ള്‍​ക്കൊ​ള്ള​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും ഖാ​ദി ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​നു​മാ​യ പി.​ജ​യ​രാ​ജ​ന്‍. ച​രി​ത്ര​ത്തെ ശ​രി​യാ​യ രീ​തി​യി​ല്‍ വി​ല​യി​രു​ത്ത​ണം. എ​വി​ടെ​യെ​ല്ലാം പോ​രാ​യ്മ​ക​ള്‍ സം​ഭ​വി​ച്ചു​വെ​ന്ന് കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ച് മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്നും ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു.

ടി.​പി.​വ​ധ​ക്കേ​സി​ലെ പ്ര​തി​യാ​യ പി.​കെ.​കു​ഞ്ഞ​ന​ന്ത​ന്‍റെ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ജ​യ​രാ​ജ​ന്‍. ഇ​തു​വ​രെ ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച ശ​രി​യാ​യ ന​യ​ങ്ങ​ളി​ലും നി​ല​പാ​ടു​ക​ളി​ലും ശ​ക്ത​മാ​യി ഉ​റ​ച്ചു​നി​ല്‍​ക്ക​ണം.

പോ​രാ​യ്മ​ക​ള്‍ പ​രി​ശോ​ധി​ച്ച് അ​തി​ല്‍ നി​ന്ന് പാ​ഠം ഉ​ള്‍​ക്കൊ​ണ്ട് മു​ന്നോ​ട്ട് പോ​യാ​ല്‍ ഇ​നി​യും തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നേ​റ്റ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കാ​ന്‍ ക​ഴി​യും.​തോ​റ്റാ​ലും ജ​യി​ച്ചാ​ലും ജ​ന​ങ്ങ​ള്‍​ക്ക് ഒ​പ്പം നി​ല്‍​ക്കു​ക എ​ന്ന​താ​ണ് കാ​ര്യ​മെ​ന്നും ജ​യ​രാ​ജ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.