പ​ക്ഷി​പ്പ​നി ബാ​ധി​ച്ച് ആ​ദ്യ​മ​ര​ണം മെ​ക്സി​ക്കോ​യി​ൽ
പ​ക്ഷി​പ്പ​നി ബാ​ധി​ച്ച് ആ​ദ്യ​മ​ര​ണം മെ​ക്സി​ക്കോ​യി​ൽ
Friday, June 7, 2024 7:23 AM IST
വാ​ഷിം​ഗ്ഡ​ൺ ഡി​സി: പ​ക്ഷി​പ്പ​നി​യു​ടെ അ​പൂ​ർ​വ വ​ക​ഭേ​ദ​മാ​യ എ​ച്ച്5​എ​ൻ2 ബാ​ധി​ച്ച് മെ​ക്സി​ക്കോ​യി​ൽ മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചെ​ന്ന് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന (ഡ​ബ്ല്യു​എ​ച്ച്ഒ).

മ​നു​ഷ്യ​രി​ൽ ആ​ദ്യ​മാ​യാ​ണ് എ​ച്ച്5​എ​ൻ2 വൈ​റ​സ് ബാ​ധി​ക്കു​ന്ന​ത്. പ​ക്ഷി​പ്പ​നി ബാ​ധി​ച്ച് മ​രി​ക്കാ​നു​ള്ള സാ​ധ്യ​ത തീ​രെ കു​റ​വാ​ണെ​ന്നും വൈ​റ​സി​ന്‍റെ ഉ​റ​വി​ടം അ​ജ്ഞാ​ത​മാ​ണെ​ന്നും ഡ​ബ്ല്യു​എ​ച്ച്ഒ അ​റി​യി​ച്ചു.


പ​നി, ശ്വാ​സ​ത​ട​സം, വ​യ​റി​ള​ക്കം തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ൾ ക​ല​ശ​ലാ​യ​തോ​ടെ ഏ​പ്രി​ൽ 24-നാ​ണ് രോ​ഗി​യെ മെ​ക്സി​ക്കോ​സി​റ്റി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​ന്നു​ത​ന്നെ മ​രി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എ​ച്ച്5​എ​ൻ2 സ്ഥി​രീ​ക​രി​ച്ച​ത്.
Related News
<