ന്യൂ​ഡ​ൽ​ഹി: ഇ​ൻ​ഡി​ഗോ വി​മാ​ന​ങ്ങ​ൾ​ക്ക് ബോം​ബു​വ​ച്ചി​ട്ടു​ണ്ടെ​ന്ന വ്യാ​ജ ഭീ​ഷ​ണി പ​രി​ഭ്രാ​ന്തി പ​ര​ത്തി. ചെ​ന്നൈ - മും​ബൈ, വാ​ര​ണാ​സി - ന്യൂ​ഡ​ൽ​ഹി വി​മാ​ന​ങ്ങ​ൾ​ക്കാ​യി​രു​ന്നു ഭീ​ഷ​ണി.

ശ​നി​യാ​ഴ്ച രാ​വി​ലെ 6.55ന് ​ചെ​ന്നൈ​യി​ൽ നി​ന്ന് മും​ബൈ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ആ​റ്ഇ 5314 വി​മാ​ന​ത്തി​നാ​ണ് ബോം​ബ് ഭീ​ഷ​ണി​യു​ണ്ടാ​യ​ത്. 172 യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

വാ​രാ​ണ​സി​യി​ൽ​നി​ന്ന് ഡ​ൽ​ഹി​ക്കു​ള്ള ആ​റ് ഇ 2232 ​വി​മാ​ന​ത്തി​ൽ യാ​ത്ര​ക്കാ​ര​ന്‍റെ കൈ​വ​ശം ബോം​ബു​ണ്ടെ​ന്ന് അ​യാ​ളു​ടെ ഭാ​ര്യ​യാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് വി​ളി​ച്ച് അ​റി​യി​ച്ച​ത്. വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഡ​ൽ​ഹി​യി​ലി​റ​ങ്ങി​യ വി​മാ​ന​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല.

സ​ന്ദേ​ശം വ്യാ​ജ​മാ​ണെ​ന്നും ര​ണ്ടു​വി​മാ​ന​ങ്ങ​ളും സു​ര​ക്ഷി​ത​മാ​യി ല​ക്ഷ്യ​സ്ഥാ​ന​ത്ത് ഇ​റ​ക്കി​യെ​ന്നും യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​രാ​ണെ​ന്നും
വി​മാ​ന​ക്ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.