തി​രു​വ​ന​ന്ത​പു​ര​ത്ത്: കേരളത്തിൽ കാ​ല​വ​ര്‍​ഷ​മെ​ത്തി​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വകുപ്പ് അ​റി​യി​ച്ചു. ഇ​ന്ന് വ്യ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

സം​സ്ഥാ​ന​ത്തെ 14 ജി​ല്ല​ക​ളി​ലും ഇ​ന്ന് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ജൂ​ണ്‍ മൂ​ന്ന് വ​രെ മ​ഴ തു​ട​രും. ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യു​ള്ള മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത​യു​ള്ള​ത്. പ​ല​യി​ട​ങ്ങ​ളി​ലും ല​ഘു മേ​ഖ​വി​സ്‌​ഫോ​ട​ന​ങ്ങ​ള്‍​ക്കും സാ​ധ്യ​ത​യു​ണ്ട്.

മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.